Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിപ്പബ്ലിക് ദിനത്തിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ നിരത്തിലിറക്കുമെന്ന് കർഷക സമര നേതാക്കൾ

റിപ്പബ്ലിക് ദിനത്തിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ നിരത്തിലിറക്കുമെന്ന് കർഷക സമര നേതാക്കൾ

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. ഉച്ച മുതൽ പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളിൽ കർഷക സംഘടനകൾ ‘ട്രാക്ടർ മാർച്ച്’ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

പഞ്ചാബ് കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം-രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) അംഗങ്ങൾ ചേർന്നാണ് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുന്നത്. 2021ൽ ഡൽഹിയുടെ പ്രാന്തപ്രദേശത്ത് കർഷക പ്രക്ഷോഭത്തിനിടെ സമാനമായ ട്രാക്ടർ പരേഡ് നടന്നിരുന്നു.

അതേസമയം കർഷക സമര നേതാവായ ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു ഫെബ്രുവരി 14ലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജഗ്ജിത് സിങ് ദല്ലേവാള്‍ സമ്മതിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments