Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതിരഞ്ഞെടുപ്പിനുള്ള പ്ലാന്‍ 63യില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരഞ്ഞെടുപ്പിനുള്ള പ്ലാന്‍ 63യില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്ലാന്‍ 63യില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്ലാനിന് പിന്തുണ ഉറപ്പിക്കാന്‍ നേതാക്കളുമായി ആശയ വിനിമയം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കോണ്‍ഗ്രസ് ജയിച്ച 21 സീറ്റുകള്‍ക്ക് പുറമെ 42 സീറ്റുകള്‍ കൂടി ചേര്‍ത്ത് 63 സീറ്റുകള്‍ ഒറ്റയ്ക്ക് നേടുകയെന്നതാണ് സതീശന്‍ മുന്നോട്ട് വയ്ക്കുന്ന ‘പ്ലാന്‍ 63’. പരമ്പരാഗത മണ്ഡലങ്ങൾക്കായി ‘പ്ലാൻ 63’ൽ പ്രത്യേക പദ്ധതിയും തയ്യാറാക്കുന്നുണ്ട്. 

അതേസമയം, പ്ലാന്‍ 63യ്ക്കായി സര്‍വേ നടത്തിയതിന് മുന്‍പ് മറ്റുള്ളവരെ വിശ്വാസത്തിലെടുത്തില്ലെന്നാണ് എതിര്‍ഭാഗത്തിന്‍റെ പരാതി. തിരുവനന്തപുരത്ത് കഴക്കൂട്ടവും നേമവും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഭിന്നിച്ച് നില്‍ക്കുന്ന നേതാക്കളുമായി തര്‍ക്കപരിഹാരത്തിന് ശ്രമം തുടരുകയാണ്. ഇന്നും നാളെയും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments