Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎറണാകുളം കടമറ്റത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 10 പേർക്ക് പരിക്ക്

എറണാകുളം കടമറ്റത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു; 10 പേർക്ക് പരിക്ക്

കടമറ്റം: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലർ മറിഞ്ഞു. കൊച്ചിധനുഷ്‌കോടി ദേശീയ പാതയിൽ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ട്രാവലർ മറിയുകയായിരുന്നു. ട്രാവലറിൽ ഒൻപത് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവർ നിലവിൽ വെന്റിലേറ്ററിലാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തിൽ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments