ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. യാത്രയ്ക്കിടെ ഛർദിക്കാനായി തല പുറത്തേക്കിട്ടപ്പോൾ എതിർദിശയിൽ നിന്നെത്തിയ ടാങ്കർ ലോറിയിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലയറ്റു. ഗുണ്ടൽപേട്ടിൽ നിന്ന് മൈസൂരലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് അപകടമുണ്ടായത്. യാത്രക്കാരിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.