വാഷിങ്ടൻ : ഇന്ത്യൻ വംശജനായ പത്രപ്രവർത്തകൻ കഷ് ദേശായിയെ വൈറ്റ്ഹൗസിലെ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടി നാഷനൽ കൺവൻഷനിൽ ഡപ്യൂട്ടി കമ്മിഷണർ ഡയറക്ടർ ആയിരുന്നു. ദ് ഡെയ്ലി കോളർ പത്രത്തിൽ ജോലി ചെയ്തിരുന്ന ദേശായി 2018 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ റിസർച് അനലിസ്റ്റായി ചേർന്നു. തിരഞ്ഞെടുപ്പു സമയത്ത് പെൻസിൽവേനിയയിൽ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതല വഹിച്ചു. ഈ പ്രവിശ്യയിലെ 7 മണ്ഡലങ്ങളിലും വിജയിച്ചത് ട്രംപ് ആയിരുന്നു.