വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ത്യാന സ്വദേശിയായ ഡഗ്ലസ് ത്രാംസ് (23) ആണ് പിടിയിലായത്. ട്രംപിനെ കൊലപ്പെടുത്തേണ്ടതുണ്ടെന്നും അമേരിക്കയിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഉടൻ ബോംബിടണമെന്നുമാണ് പ്രതിയുടെ പ്രസ്താവന.
സമൂഹമാധ്യമമായ ടിക് ടോക്കിൽ പങ്കുവച്ച നിരവധി വീഡിയോകളിലൂടെയായിരുന്നു ഡഗ്ലസിന്റെ ഭീഷണി. വ്യാഴാഴ്ച പോലീസ് പിടികൂടിയ ഇയാളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രംപ് അധികാരമേറ്റ തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ 23 കാരനായ ഡഗ്ലസ് ത്രാംസ്, ടിക്ടോക്കിൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി.