റിയാദ്: അമേരിക്കയിൽ 600 ശതകോടി ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ വാഗ്ദാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സാമ്പത്തികാസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം പറഞ്ഞു.
ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലാണ് അൽ ഇബ്രാഹിം ഇക്കാര്യം പറഞ്ഞത്. 80 വർഷമായി എല്ലാ അമേരിക്കൻ സർക്കാർ വകുപ്പുകളുമായും സൗദി അറേബ്യ പ്രവർത്തിക്കുന്നു.
എല്ലാ പങ്കാളികളുമായും സുഹൃത്തുക്കളുമായും പങ്കാളിത്തം പുലർത്താൻ സൗദി ആഗ്രഹിക്കുന്നു.
ഇത് ഞങ്ങൾ തുടരാൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും അൽ ഇബ്രാഹീം പറഞ്ഞു. 2026ലെ ലോക സാമ്പത്തിക ഫോറം ഉന്നതതല അന്താരാഷ്ട്ര യോഗത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നും അൽ ഇബ്രാഹിം പ്രഖ്യാപിച്ചു.