Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തിയതായി സൂചന: ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് നേരെ ആക്രമണം

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തിയതായി സൂചന: ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് നേരെ ആക്രമണം

മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തിയതായി സൂചന. പഞ്ചാരക്കൊല്ലിക്ക് സമീപം തറാട്ടിലാണ് കടുവയെ കണ്ടതായി സംശയമുള്ളത്. ഇതിനിടെ കടുവയെ കണ്ടെത്താനുള്ള ദൗത്യസംഘത്തിലെ ആര്‍.ആര്‍.ടി ഉദ്യോഗസ്ഥന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

കടുവയെ കണ്ടെത്താന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്. ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്.

കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവെക്കുമെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com