ചെന്നൈ: ഡോക്ടറായി ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. നാല് പേരെയാണ് യുവതി വിവാഹം ചെയ്ത് പറ്റിച്ചത്. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 10 വർഷം മുൻപ് ഇവരുടെ ഭർത്താവ് മരിച്ചിരുന്നു, പിന്നീട് അമ്മയോടൊപ്പം കഴിയുകയായിരുന്നു.
2017 മുതലാണ് ലക്ഷ്മി വിവാഹ തട്ടിപ്പ് തുടങ്ങിയത് എന്നാണ് പറയുന്നത്. ഡോക്ടറാണെന്ന് പറഞ്ഞ് യുവാക്കളുമായി അടുപ്പത്തിലായ ശേഷം വിവാഹം കഴിച്ച് കടന്നുകളയുകയായിരുന്നു പതിവ്. ലക്ഷ്മിയുടെ ചതിയിൽ വീണ ഒരു യുവാവ് പരാതി നൽകിയതിന് പിന്നാലെയാണ് യുവതി പിടിയിലായത്.
പുത്തൂർ സ്വദേശി നെപ്പോളിയൻ, ചിദംബരം ഗോൽഡൻ നഗറിലെ രാജ, സിർകോഴി സ്വദേശി ശിവചന്ദ്രൻ എന്നിവർക്ക് പുറമെ സേലം സ്വദേശിയായ യുവാവിനെയും ഇവർ വിവാഹം കഴിച്ചതായി കണ്ടെത്തി. സിർക്കാഴിയിലെ ശിവ ചന്ദ്രനുമായിട്ടുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ കണ്ടതോടെ പുത്തൂർ സ്വദേശിയായ നെപ്പോളിയൻ പരാതി നൽകുകയായിരുന്നു.
ഡോക്ടറായി ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
RELATED ARTICLES



