Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎറണാകുളത്ത് 17 വയസുകാരന്റെ കൈ തല്ലി ഓടിച്ച് പൊലീസ്

എറണാകുളത്ത് 17 വയസുകാരന്റെ കൈ തല്ലി ഓടിച്ച് പൊലീസ്

കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത. 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു.

എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കാണ് മർദനം. മഫ്തി പൊലീസുകാരനെ മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ പൊലീസുകാർ ചേർന്ന് മർദിച്ചത്. തുടർന്ന് കുട്ടിയുടെ കൈ തല്ലി ഒടിച്ചത് മാതാവിനെ ഫോണിൽ വിളിച്ച് കേൾപ്പിച്ചു. അനുവാദം ഇല്ലാതെ വീഡിയോ എടുത്തപ്പോള്‍ പ്രതികരിച്ചതാണ് മർദനകാരണമെന്നാണ് കുട്ടിയുടെ പ്രതികരണം. സ്കോളിയാസിസ് രോഗിയായ കുട്ടി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ കുടുംബം എസിപിക്ക് പരാതി നൽകിയിട്ടുണ്ട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com