Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ പുതിയ കാലത്ത് അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പഴയതും പുതിയതുമായ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുവർഷമായി സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡ‍ി സതീശൻ.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. ആക്രമണം കൂടിയെന്ന് സർക്കാരിന്റെ തന്നെ കണക്കുണ്ട്. വന്യജീവി ആക്രമണത്തിൽ ആയിരത്തിലധികം പേർ മരിച്ചു. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാം.വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടുളള മലയോര ജാഥയ്ക്ക് ശേഷം സർക്കാരിലേക്ക് പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാർഗം നിർദേശിക്കുന്നത്. നിയമസഭയിൽ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട്, പക്ഷേ പരിഹാരം ഉണ്ടാകുന്നില്ല. നാല് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments