ന്യൂഡൽഹി: എഎപി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബിജെപി ഒരുങ്ങുന്നു. ഹരിയാന സർക്കാരാണ് ഇത് സംബന്ധിച്ച് നടപടികൾക്ക് പിന്നിലെന്നാണ് ബിജെപിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഹരിയാന യമുന ജലത്തിൽ വിഷം കലർത്തുകയാണെന്ന പരാമർശത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്. ഒടുവിൽ 3 പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു മാത്രമല്ല ഡൽഹി മുൻ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) സമീപിക്കുമെന്നും അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് കെജ്രിവാൾ രംഗത്ത് വന്നു.അപകീർത്തിക്കേസിനുള്ള ബിജെപിയുടെ ശ്രമങ്ങളെ തള്ളിപ്പറഞ്ഞ അദ്ദേഹം ജല പ്രശ്‌നത്തിൽ പാർട്ടി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപിച്ചത്. കുടിവെള്ളത്തെ ബിജെപി രാഷ്ട്രീയവത്കരിക്കരുത്, അത് പാപമാണ്.
എനിക്കെതിരെ കേസെടുത്തോളൂ. വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ, പക്ഷേ ഡൽഹിയിലെ ജനങ്ങളെ ഞാൻ മരിക്കാൻ അനുവദിക്കില്ല. കേസുകൾ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തരുത്. ബിജെപിയെ ജനങ്ങൾ ശപിക്കും. അവർ ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ അവരെ വിഷജലം കുടിക്കാൻ അനുവദിക്കില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സൈനി, കേസുകൾ പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്. പകരം ശുദ്ധജലം നൽകുക’ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ വിമർശിച്ച് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ വച്ചാണ് ബിജെപിക്കെതിരെ കെജ്രിവാൾ കടുത്ത ആരോപണവുമായി രംഗത്ത് വന്നത്. യമുനാ ജലത്തിലെ അമ്മോണിയയുടെ ഉയർന്ന അളവ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.