Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ട് എന്നത് ആശങ്കമാത്രമാണെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാർട്ടൂൺ കഥാപാത്രത്തിന്റെ ആശങ്ക പോലെയാണ് മുല്ലപ്പെരിയാർ ഡാമെന്ന് സുപ്രീംകോടതി മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

135 വർഷം മുൻപ് പ‍ണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും കാലം അതിജീവിച്ച അണക്കെട്ട് നിർമിച്ചവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും താനും ഒന്നര വർഷത്തോളം ഈ ആശങ്കയിൽ കഴിഞ്ഞതാണെന്നും ഋഷികേശ് റോയി ചൂണ്ടിക്കാട്ടി. നേരത്തെമുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട ഹരജികളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.അണക്കെട്ടിന് 50 വർഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അണക്കെട്ട് തകരുമെന്ന ഭീതിയിൽ രണ്ടുമഴക്കാലത്ത് താൻ കേരള ഹൈകോടതിയിൽ ഉണ്ടായിരുന്നെന്നും അണക്കെട്ട് പണിത ശേഷം എത്ര മഴക്കാലം കടന്നുപോയെന്നും ജസ്റ്റിസ് ഋഷികേഷ് റോയി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments