ശ്രീഹരിക്കോട്ട: സെഞ്ച്വറി തിളക്കത്തിൽ ഐ എസ് ആർഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് നടത്തിയ എൻവിഎസ്- 02 ന്റെ വിക്ഷേപണം വിജയം. രാവിലെ 6.23 ന് സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഗതിനിർണയ ഉപഗ്രഹമായ ജിഎസ്എൽവി–എഫ്15 എൻവിഎസ് 02 കുതിച്ചുയർന്നത്.
വിക്ഷേപണം നടന്ന് 19 മിനുട്ടിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്.