Thursday, January 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാടകക്കെട്ടിടങ്ങൾ ലഭ്യം: 253 പുതിയ മദ്യശാലകൾ തുറക്കാൻ ബെവറജസ് കോർപ്പറേഷൻ

വാടകക്കെട്ടിടങ്ങൾ ലഭ്യം: 253 പുതിയ മദ്യശാലകൾ തുറക്കാൻ ബെവറജസ് കോർപ്പറേഷൻ

തിരുവനന്തപുരം: വാടകക്കെട്ടിടങ്ങൾ ലഭ്യമായതോടെ, രണ്ടുവർഷം മുൻപ്‌ അനുമതി കിട്ടിയ 253 പുതിയ മദ്യശാലകൾ തുറക്കാൻ ബെവറജസ് കോർപ്പറേഷൻ. ഇടനിലക്കാരെ ഒഴിവാക്കി ഓൺലൈൻ സംവിധാനത്തിലൂടെ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള കോർപ്പറേഷന്റെ നീക്കമാണ് വിജയം കണ്ടത്.

500 കെട്ടിട ഉടമകളാണ് വാടകയ്ക്ക് നൽകാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ എട്ടെണ്ണം പ്രവർത്തനം തുടങ്ങി. എഴെണ്ണത്തിന് എക്സൈസ് അനുമതി അന്തിമഘട്ടത്തിലാണ്. 25 കെട്ടിടങ്ങളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. വാടകക്കരാറുണ്ടാക്കുന്ന നടപടിയിലാണ്.

യു.ഡി.എഫ്. സർക്കാർ പൂട്ടിയ 78 മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കുന്നവയുടെ കൂട്ടത്തിലുണ്ട്. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ ഇടത് സർക്കാർ പ്രഖ്യാപിച്ച 175 വിൽപ്പനകേന്ദ്രങ്ങൾ പുറമെ. ദൂരപരിധി നിയന്ത്രണം ഉൾപ്പെടെയുള്ള മാനദണ്ഡം പാലിച്ച് കെട്ടിടം വാടകയ്ക്ക് എടുക്കാൻ ബെവറജസ് കോർപ്പറേഷൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രാദേശിക എതിർപ്പും വാടക നിശ്ചയിക്കുന്നതിലെ പാകപ്പിഴയുമാണ് വിനയായത്. ഇടനിലക്കാർ ഇടപെട്ട് വാടക ഉയർത്തിയതും തിരിച്ചടിയായി. ഇതേ ത്തുടർന്നാണ് രണ്ടുമാസം മുമ്പ് ഓൺലൈൻ ഏർപ്പെടുത്തിയത്.

പ്രീമിയം ഔട്ട്‌ലെറ്റുകളെക്കാൾ സൗകര്യമുള്ള സൂപ്പർ പ്രീമിയം വിൽപ്പനകേന്ദ്രങ്ങൾ ഉടൻ സജ്ജമാകും. ആധുനിക മാളുകളുടെ മാതൃകയിലാകും ഇവ ഒരുക്കുക. വടക്കേക്കോട്ട, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ആദ്യം തുടങ്ങുക. ഇവയുടെ അകത്തളം ഒരുക്കാൻ കരാർ നൽകി. മദ്യം പ്രദർശിപ്പിക്കാൻ കമ്പനികളിൽനിന്ന് നിശ്ചിതതുക വാടക ഈടാക്കും. വാഹന പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യമെല്ലാമുണ്ടാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com