കുവൈത്ത് സിറ്റി : ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ-വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്.
ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ നാളുകളുടെ വരവ് അറിയിക്കും. ഫെബ്രുവരി പൊതുവേ ആഘോഷങ്ങളുടെ നാളുകളാണ് കുവൈത്തില്‍. ‘ഹലാ ഫെബ്രുവരി’ എന്ന പേരിലാണ് രാജ്യവ്യാപകമായി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. ഇക്കുറി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ‘യാ ഹാല’ ഷോപ്പിങ് ഫെസ്റ്റിവലും ആരംഭിച്ചിട്ടുണ്ട്