വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനം സൈനിക ഹെലികോ്ര്രപറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേരുടെ മൃദേഹങ്ങൾ കണ്ടെടുത്തു. രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.
യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോ്ര്രപറുമായാണ് വിമാനം കൂട്ടിയിടിച്ചത്. 60 വിമാനയാത്രക്കാർ , 4 ക്രൂ അംഗങ്ങൾ, 3 സൈനികർ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയിൽ വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും, വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.



