Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഗാസയിൽ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേൽ

ഗാസയിൽ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേൽ

ഗാസ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് തായ് പൗരന്മാർ ഉൾപ്പെടെ ഗാസയിൽ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേൽ. തായ്‌ലൻഡുകാരുൾപ്പെടെ വ്യാഴാഴ്ച മോചിപ്പിക്കുന്ന എട്ട് ബന്ദികളുടെ പട്ടിക ഹമാസിൽ നിന്ന് ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് പരുഷന്മാരെ ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.ഹമാസ് ബന്ദികളാക്കിയ എട്ട് പേരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുക. ഇതിൽ മൂന്ന് ഇസ്രായേലികളും അഞ്ച് തായ്‌ലൻഡുകാരുമാണുള്ളത്. അർബെൽ യെഹൂദ്, അഗം ബെർഗർ, ഗാഡി മോസസ് എന്നീ ഇസ്രയേൽ പൗരന്മാരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുന്നത്.ഗാസയിലേക്കുള്ള സഹായം ഇസ്രായേൽ വൈകിപ്പിക്കുകയും കരാർ അപകടത്തിലാക്കുകയും ചെയ്യുന്നതായി ഹമാസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഹമാസ് ഇതുവരെ ഏഴ് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമായി 290 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.ഗാസയ്ക്കുള്ള സഹായ വിതരണം ഇസ്രായേൽ മന്ദഗതിയിലാക്കുന്നുവെന്നാണ് ഹമാസിന്റെ ആരോപണം. ഇന്ധനം, കൂടാരങ്ങൾ, ഹെവി മെഷിനറികൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങി ഗാസയുടെ വീണ്ടെടുക്കലിൽ പ്രധാനമായ സാമഗ്രികളാണ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. വെടിനിർത്തൽ കരാർ പ്രകാരം ഈ സാമഗ്രികൾ വെടിനിർത്തലിന്റെ ആദ്യ ആഴ്ചയിൽ തന്നെ പ്രവേശിക്കേണ്ടതായിരുന്നുവെന്നും ഹമാസ് വക്താക്കൾ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോർട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments