ന്യൂഡൽഹി: വോട്ടെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം. പോളിംഗ് ബൂത്തുകളിലെ സി.സി ടി.വി വെബ്കാസ്റ്റ് ദൃശ്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകാത്ത തരത്തിൽ കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ഹർജിയിൽ അന്തിമ തീർപ്പുണ്ടാകുന്നതു വരെ ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണം. ഹർജിയിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി ഏകപക്ഷീയമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ നിഷേധിക്കുന്നത് പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോൺഗ്രസ് നേതാവിന്റെ ഹർജിയിൽ ആരോപിച്ചു.
വോട്ടെടുപ്പിന്റെ സി.സി ടിവി ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം.
RELATED ARTICLES



