പത്തനംതിട്ട : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ സ്വദേശി രാജേഷ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ഡിസംബറിൽ ഒരു ദിവസം കുട്ടി ബന്ധുവീട്ടിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യയാണ് മൊഴിയെടുത്തത്. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടിൽ രേഖപ്പെടുത്തുകയും ചെയ്തു.
കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ ഉടനടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം കിട്ടിയതിനെതുടർന്ന് പോലീസ് സംഘം ഇയാളെ താമസസ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
RELATED ARTICLES



