Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica2025ലെ യുഎസിലെ ആദ്യ വധശിക്ഷ നടപ്പാക്കി

2025ലെ യുഎസിലെ ആദ്യ വധശിക്ഷ നടപ്പാക്കി

സൗത്ത് കരോലിന: 23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31 വെള്ളിയാഴ്ച നടപ്പാക്കി .2025ലെ യുഎസിലെ ആദ്യ വധശിക്ഷയാണ് .സെ്ര്രപംബർ മുതൽ സൗത്ത് കരോലിന സംസ്ഥാനത്ത് നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത് കഴിഞ്ഞ വർഷം രാജ്യത്ത് ഇരുപത്തിയഞ്ച് വധശിക്ഷകൾ നടപ്പാക്കി.
മരിയോൺ ബോമാൻ ജൂനിയറിനെ വൈകുന്നേരം 6:27 നാണു വിഷ മിശ്രിതം കുത്തിവെച്ചു വധശിക്ഷയ്ക്ക് വിധേയനാക്കിയത് .2001 ൽ 21 വയസ്സുള്ള കാൻഡി മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ 2002 ൽ ഡോർചെസ്റ്റർ കൗണ്ടിയിൽ 44 കാരനായ ബോമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.അറസ്റ്റിനുശേഷം ബോമാൻ നിരപരാധിത്വം ആവർത്തിച്ചു , ‘ഞാൻ കാൻഡി മാർട്ടിനെ കൊന്നില്ല’ എന്ന് പറഞ്ഞുകൊണ്ട് അവസാന പ്രസ്താവന ആരംഭിച്ചത്
മരണമുറിയുടെ കർട്ടൻ തുറന്നപ്പോൾ, സാക്ഷി മുറിയിലെ ഗ്ലാസിന്റെ മറുവശത്തുള്ള തന്റെ അഭിഭാഷകനെ ബോമാൻ ഒരു നിമിഷം നോക്കി, പിന്നീട് സീലിംഗിലേക്ക് തിരിഞ്ഞുനോക്കി കണ്ണുകൾ അടച്ചു. മുകളിലേക്ക് നോക്കുമ്പോൾ അയാൾ ഒന്നോ രണ്ടോ തവണ കണ്ണുകൾ തുറന്നു.
ബോമാന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള അവസാന പ്രസ്താവനയും കവിതയും അഭിഭാഷകൻ വായിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം കനത്തു, അദ്ദേഹം ശ്വാസം വിടുമ്പോൾ ചുണ്ടുകൾ വീർപ്പിച്ചു. ഒരു മിനിറ്റിനുള്ളിൽ, ആ ശ്വാസങ്ങൾ നിലച്ചു. ഇരുപത് മിനിറ്റിനുശേഷം, െ്രസ്രതസ്‌കോപ്പുള്ള ഒരു ഡോക്ടർ അദ്ദേഹത്തിന്റെ നെഞ്ചിടിപ്പ് ശ്രദ്ധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments