Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹോഴ്സ്‌റ്റ് കോളർ അന്തരിച്ചു

ഹോഴ്സ്‌റ്റ് കോളർ അന്തരിച്ചു

ബർലിൻ:  മുൻ ജർമൻ പ്രസിഡന്റും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മുൻ തലവനുമിരുന് ഹോഴ്സ്‌റ്റ് കോളർ (81) അന്തരിച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാതിരിക്കെ 2004ൽ ജർമൻ പ്രസിഡന്റ് പദവിയിലെത്തി. 2009ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അഫ്ഗാനിസ്‌ഥാനിലെ സൈനിക നടപടികൾ ഭാഗികമായി കച്ചവടതാൽപര്യത്തോടെയുള്ളതായിരു റേഡിയോ അഭിമുഖം വിവാദമായതോടെ 2010 മേയിൽ രാജിവച്ചു.

പ്രസിഡന്റ് പദവിയിലിരിക്കെ ഭരണഘടനാവിരുദ്ധമായ ബില്ലുകളൊക്കെ തിരിച്ചയച്ചത് ഏറെ ജനപ്രീതി നേടിക്കൊടുത്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തു‌ പ്രസംഗിക്കുമ്പോൾ ”വംശഹത്യയുടെ ഇരകൾക്കു മുന്നിൽ തല കുനിക്കുന്നു’വെന്നു പരാമർശിച്ചതും ശ്രദ്ധനേടി. റൊമാനിയയിലെ കർഷക കുടുംബത്തിൽ ജനിച്ച കോളറുടെ കുടുംബം രണ്ടാംലോകയുദ്ധത്തിനുശേഷം ജർമനിയിലേക്കു കുടിയേറുകയായിരുന്നു.

ധനമന്ത്രാലയത്തിൽ ഏറെക്കാലം ജോലി ചെയ്ത അദ്ദേഹം സാമ്പത്തിക നയതന്ത്രത്തിൽ മിടുക്കുതെളിയിച്ചതോടെയാണ് ഐഎംഎഫ് മേധാവിയായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments