കുവൈത്ത് സിറ്റി : വീസ കച്ചവടവുമായി ബന്ധപ്പട്ട് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, റസിഡന്‍സി അഫേഴ്‌സ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയുമാണ് പിടിയിലായത്.
ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കിടയില്‍ ‘ഫോക്‌സ്’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയുടെ നേത്യത്വത്തിലാണ് വീസ കച്ചവടവും ഒദ്യോഗിക രേഖകളില്‍ തിരിമറികളും നടത്തിയിരുന്നത്.