ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. 35 മുതൽ 60 വരെ സീറ്റു നേടുമെന്നാണ് പ്രവചനങ്ങൾ. ജേണോ മിററും വീപ്രീസൈഡും മാത്രമാണ് എഎപിയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്. കോൺഗ്രസിന് 3 സീറ്റുകൾ വരെ ലഭിച്ചേക്കും
ബിജെപിക്ക് തിരിച്ചു വരവ് നൽകുന്നതുമാകും രാജ്യതലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം എന്നാണ് പ്രവചനങ്ങൾ. പീപ്പിൾ പൾസ് ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകൾ പ്രവചിക്കുന്നു. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും പറയുന്നു. മാട്രിസ് ബിജെപിക്ക് 35 – 40 വരെയും എഎപിക്ക് 32 – 37 വരെയും കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നുണ്ട്.



