Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅനധികൃതമായി താമസിക്കുന്ന വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍

അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: അനധികൃതമായി താമസിക്കുന്ന വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് വിസാ നിയമലംഘകര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്നതാണ് ഗ്രേസ്​ പിരീഡ്​. ആവശ്യമായ രേഖകളില്ലാതെ ഖത്തറിൽ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക്​ മടങ്ങാൻ അവസരം ഒരുക്കുന്നതാണ്​ ഫെബ്രുവരി ഒമ്പത്​ മുതൽ മാർച്ച്​ ഒമ്പത്​ വരെ നീണ്ടു നിൽക്കുന്ന ഈ ഗ്രേസ്​ പിരീഡ്​. നിയമ ലംഘകർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ നേരി​ട്ടെത്തിയോ സൽവ റോഡിലെ സെർച്ച്​ ആൻറ്​ ഫോളോഅപ്പ്​ വിഭാഗത്തിലെത്തിയോ ഗ്രേസ്​ പിരീഡ്​ ഉപയോഗപ്പെടുത്തി രാജ്യം വിടാനാകും. ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത്​ വരെയാണ്​ സെർച്ച്​ ആൻറ്​ ഫോളോഅപ്​ വിഭാഗം ഓഫീസ്​ പ്രവർത്തന സമയം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments