വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാൽ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റും നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മോദിയുമായുള്ള മികച്ച ബന്ധത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച ട്രംപ് കഴിഞ്ഞ നാല് വർഷവും മോദി സൗഹാര്‍ദം സൂക്ഷിച്ചെന്നും പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻമാരിൽ ഒരാളായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ഭീകരവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു. കുടിയേറ്റ വിഷയത്തിൽ അനധികൃതമായി അമേരിക്കയിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഇടനിലക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മോദി അമേരിക്കൻ പ്രസിഡൻ്റിൻ്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്



