Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തെയ് വിഭാഗം

മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തെയ് വിഭാഗം

ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നുമാണ് മെയ്‌തെയ് സംഘടനകളുടെ ആവശ്യം. അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാൾ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎൽഎഫ് നേതാക്കൾ പറഞ്ഞു. കുക്കി വിഭാഗം മെയ്‌തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല. അതിനാൽ പുതിയ മെയ്‌തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിന്റെ നിലപാട്.
‘ഒന്നും അറിയില്ല, സംഭവത്തിൽ ക്ലർക്കിനോട് വിശദീകരണം തേടും’; വിദ്യാർഥി തൂങ്ങി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ
അതേ സമയം, രാഷ്ട്രപതി ഭരണത്തിന് പിന്നാലെ മണിപ്പൂരിൽ സുരക്ഷാ വർദ്ധിപ്പിച്ചു. നാല് വിഘടന വാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തൗബൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് വിഘടന വാദികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments