Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമഹാകുംഭമേള, തിരക്കിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പൊലിഞ്ഞത് 15 ജീവനുകൾ

മഹാകുംഭമേള, തിരക്കിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പൊലിഞ്ഞത് 15 ജീവനുകൾ

ന്യൂഡൽഹി: മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 3 കുഞ്ഞുങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന് എൽഎൻജിപി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കും. പരുക്കേറ്റ ഒട്ടേറെ പേരെ ആശുപത്രികളിൽ എത്തിച്ചു.
യുഎസ് തിരിച്ചയച്ച 119 ഇന്ത്യക്കാരുമായി വിമാനം അമൃത്‌സറിൽ എത്തി; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുംരാത്രി പത്തിനാണു സംഭവം. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. അതേസമയം 12, 13 പ്ലാറ്റ്‌ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്‌സ്പ്രസുകൾ വൈകിയതോടെ 3 പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തര നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിക്കും കമ്മിഷണർക്കും ഡൽഹി ല്ര്രഫനന്റ് ഗവർണർ വി.കെ.സക്‌സേന നിർദേശം നൽകി. ല്ര്രഫനന്റ് ഗവർണർ എൽഎൻജിപി ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവർ അനുശോചനം അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments