തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്മെന്‍റ് കേരള മീറ്റിൽ പ്രതിപക്ഷം സഹകരിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുക്കും. സംസ്ഥാനത്ത് നിക്ഷേപം വരണമെന്നതിനോട് യോജിപ്പെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ തെറ്റായ നിലപാടുകളെ മാത്രമാണ് എതിര്‍ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
- അതേസമയം കേരളത്തിൽ സംരംഭങ്ങളിൽ വളർച്ചയെന്ന സർക്കാർ അവകാശവാദത്തെ പരിഹസിച്ച് കെ.സി വേണുഗോപാൽ എം.പി രംഗത്തെത്തി. കൃത്രിമ ഡാറ്റാ വെച്ച് സംരംഭ വളർച്ചയെന്ന് പറയുന്നത് മോദിയുടെ സമീപനമാണ്. അടച്ചു പൂട്ടുന്ന സംരംഭങ്ങളുടെ കണക്ക് കൂടി പരിശോധിക്കണമെന്നും വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.



