Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കയിലെ വടക്കൻ അരിസോണയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

അമേരിക്കയിലെ വടക്കൻ അരിസോണയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം

വാഷിങ്ടൺ: അമേരിക്കയിലെ വടക്കൻ അരിസോണയിൽ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ടസ്കോണിലെ മറാന റീജിയണൽ വിമാനത്താവളത്തിന് സമീപത്തായിട്ടാണ് അപകടമുണ്ടായത്. . സെസ്ന 172 എസ്, ലാൻകയർ 360 എം കെ II എന്നീ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കയിൽ ചെറുവിമാനങ്ങളുടെ അപകടം തുടർക്കഥയാകുന്നതിനിടെയാണ് അരിസോണയിലെ അപകട വിവരം പുറത്ത് വരുന്നത്.

ഒരു വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. രണ്ടാം വിമാനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും പൊലീസുദ്യോ​ഗസ്ഥനായ വിൻസന്റ് റിസ്സി പറഞ്ഞു. പരസ്പരം കൂട്ടിമുട്ടിയ വിമനങ്ങളിൽ ഒന്ന് നിലത്തേക്ക് പതിക്കുകയും തീപിടിക്കുകയുമായിരുന്നു, രണ്ടാമത്തെ വിമാനം റൺവേയിൽ ഇടിച്ചിറക്കുകയും ചെയ്തു എന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments