ദോഹ : ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് കാരണം. അടുത്ത ആഴ്ചയിലുടനീളം സമാന കാലാവസ്ഥ തുടരും.
താപനില കുറയുന്നത് തണുപ്പ് കൂട്ടും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരും. പൊടിക്കാറ്റിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



