വാഷിങ്ടൺ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ അമേരിക്ക ഉടൻ തന്നെ പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾ ഉടൻ തന്നെ പരസ്പര താരിഫുകൾ ഏർപ്പെടുത്തും. കാരണം അതിനർത്ഥം അവർ നമ്മളിൽ നിന്ന് ഈടാക്കുന്നു, നമ്മൾ അവരിൽനിന്ന് ഈടാക്കുന്നു എന്നാണ്. ഇത് വളരെ ലളിതമാണ്. ഏത് കമ്പനിയായാലും രാജ്യമായാലും, ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അല്ലെങ്കിൽ അവയിലേതെങ്കിലും ആയാലും അവർ എന്ത് ഈടാക്കിയാലും നമ്മൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു. അവർ നമ്മളിൽനിന്ന് ഈടാക്കുന്നു, നമ്മൾ അവരിൽനിന്ന് ഈടാക്കുന്നു. ഞങ്ങൾ അത് ചെയ്തിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങൾ അത് ചെയ്യാൻ തയ്യാറെടുക്കുകയാണ്’ -ട്രംപ് പറഞ്ഞു.



