Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുബായ് പ്രിയദർശിനി വോളന്ററിങ് ടീം ആദരവും പ്രോത്സാഹനവും പരിപാടി സംഘടിപ്പിച്ചു

ദുബായ് പ്രിയദർശിനി വോളന്ററിങ് ടീം ആദരവും പ്രോത്സാഹനവും പരിപാടി സംഘടിപ്പിച്ചു

ദുബായിലെ ടൈം ഗ്രാൻഡ് പ്ലാസ ഹോട്ടലിൽ 09/02/2025 ന് സംഘടിപ്പിച്ച പരിപാടിയിൽ
യു എ ഇ ദേശീയദിനാഘോ ഷത്തിന്റെ ഭാഗമായി 2024 ഡിസംബർ 02 ന്റെ വോളി ബോൾ ടൂർണമെന്റ് ദിവസം കളിയുടെ തുടക്കം മുതൽ അവസാനം വരെ സെക്യൂരിറ്റി സംവിധാനം ഒരുക്കി മത്സരം സുഖമാക്കിയ നബഡ്‌ അൽ ഇമിറാത്തി വോളറ്റീറിങ് ടീമിന്റെ ചെയർമാൻ ഡോക്ടർ ഖാലിദ് അൽ ബലുഷി. ടീം ലീഡർ മാരായ മുഹമ്മദ്‌ ആസ്സിം ദുറാണി. പാർവിൻ മുഹമ്മദ് ആണ്താരിക്ക് അബു ബക്കർ അൽ സലിം എന്നിവരെയും 17 പേരടങ്ങുന്ന വോളണ്ടറിങ് ടീം അംഗങ്ങൾക്കും
മത്സരത്തിന്റെ പ്രധാന സ്പോൺസർമാർക്കും ഉപഹാരവും പ്രശസ്തി പത്രവും നൽകി ആദരിച്ചു.

ചടങ്ങിൽ മുഖ്യ അതിഥിയും
ഉൽഘാടകനുമായ
സി ഡി യെ( CDA) യുടെ മുതിർന്ന ഉദ്യോഗസ്ഥൻ അഹമദ് അൽ സാബി. നബഡ്‌ അൽ ഇമറാറ്റ് വോളണ്ടറിംഗ് ടീം ചെയർമാൻ ഡോക്ടർ ഖാലിദ് അൽ ബലുഷി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു
ആദരീച്ചു.

പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
ടീം ലീഡർ പവിത്രൻ. ബി.
മുൻ പ്രസിഡന്റ്മാരായ സി. മോഹൻദാസ്. ബാബു പീതാംബരൻ
എന്നിവർ സംഘടനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിശദികരിച്ച സംസാരിച്ചു.
ഇൻകാസ് പ്രസിഡന്റ് റഫിഖ് മട്ടന്നൂർ. ടൈറ്റസ് പുല്ലുരാൻ. സുനിൽ നമ്പ്യാർ . ഷൈജു അമ്മനപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മനസിൽ കുളുർമയിടുന്ന പഴയകാല മലയാളം.ഹിന്ദി ഗാനങ്ങൾ
ശ്രീല മോഹൻദാസ്. സി. മോഹൻദാസ്. ദേവി എന്നിവർ ചേർന്ന് ആലപിച്ചു.
ചടങ്ങിൽ ദുബായ് പ്രിയദർശിനിയുടെ
ചരിത്രമടങ്ങിയ വീഡിയോ പ്രദർശനവും ഉണ്ടായി.
ജനറൽ സിക്രട്ടറി സ്വാഗതവും ട്രഷററും സ്പോർട്സ് സിക്രട്ടറിയും ചേർന്ന് നന്ദിയും രേഖപെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments