Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ് ഒറ്റക്കെട്ട് : കെ.സി വേണുഗോപാൽ

ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ് ഒറ്റക്കെട്ട് : കെ.സി വേണുഗോപാൽ

പത്തനംതിട്ട: ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് കെ സി വേണഗോപാൽ. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ഉണ്ടാകാം. എല്ലാവർക്കും അഭിപ്രായം പറയാം. അതാണ് കോൺഗ്രസിന്റെ സൗന്ദര്യം. അഭിപ്രായ വ്യത്യാസം പറയുന്നവരെ കോൺഗ്രസ് കൈകാര്യം ചെയ്യില്ല. പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള അഭിപ്രായം ആണെങ്കിൽ അത് ഉൾകൊണ്ട് മന്നോട്ട് പോകും. വിമർശിക്കുന്നവരെ 52 വെട്ട് വെട്ടുന്ന പാർട്ടി അല്ല കോൺഗ്രസെന്നും കെ സി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായി ശശി തരൂർ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ ഒന്നടങ്കം അമർഷം ഉണ്ടായിട്ടുണ്ട്. തരൂർ അതിരുവിടരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തരൂരും വേണമെന്ന് ഒരു വിഭാഗം പറയമ്പോൾ അദ്ദേഹം ദേശീയ തലത്തിൽ പ്രവർ!*!ത്തിക്കട്ടെയെന്നാണ് മറചേരിയുടെ നിലപാട് . ഇതിനിടെ നേതൃത്വപ്രശ്‌നം കോൺഗ്രസ് വേഗം പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
സംസ്ഥാന കോൺഗ്രസിൽ നേതാവില്ലെന്നും നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നുമാണ് തരൂരിന്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന ആവശ്യം പാർട്ടി കേട്ടില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന രീതിയാണ് തരൂർ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രി പദം നോട്ടമിടുന്ന നേതാക്കളുടെയും അനുകൂലികളുടെയും നിലപാട്.
പരസ്യമായി പ്രതികരിച്ചും എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ചും പാർ!*!ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിനെ സംസ്ഥാന നേതൃത്വത്തിലേക്ക് ആനയിക്കാൻ അവർ ഒരുക്കമല്ല. തരൂരിനെപ്പോലെ പാർട്ടിക്ക് പുറത്ത് നിന്ന് വോട്ടു സമാഹരിച്ച് ജയിച്ചവരാണ് സംസ്ഥാനത്തെ നേതാക്കളുമെന്നാണ് തരൂർ വിരുദ്ധരുടെ പക്ഷം. ജനപ്രീതിയിൽ ഒന്നാമനെന്ന് തരൂരിന്റെ വാദവും തള്ളുന്നു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments