വാഷിങ്ടൺ: 14-ാമത്തെ കുട്ടിയെ വരവേറ്റ് ശതകോടീശ്വരനായ ഇലോൺ മസ്‌ക്. പങ്കാളിയായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ആൺകുട്ടിക്ക് നൽകിയിരിക്കുന്ന പേര്. ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടി മസ്‌കിനുണ്ട്. 2021-ൽ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തിൽ ഇരട്ടക്കുട്ടികളും 2024-ൽ അർക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിയും ജനിച്ചിരുന്നു. അർക്കേഡിയയുടെ പിറന്നാൾ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം ഷിവോൺ എക്‌സിൽ പങ്കുവെച്ചത്.