Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിനിമകളിലെ അക്രമവാസന പരിശോധിക്കണം: മുഖ്യമന്ത്രി

സിനിമകളിലെ അക്രമവാസന പരിശോധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നത്തെ സിനിമകൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയിലെ അക്രമവാസന പരിശോധിക്കണം. അത് പരിശോധിക്കേണ്ടത് സെൻസർ ബോർഡാണ്. സിനിമയിൽ ‘എടാ മോനെ’ എന്ന് വിളിച്ച റൗഡി ഗ്യാങ്ങിനൊപ്പം വിദ്യാർത്ഥികൾ പോയതുപോലെ ചില കുട്ടികൾ പോയതായി പൊലീസ് റിപ്പോർട്ട് കിട്ടിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സതീശൻ ഗൗരവം ഉൾക്കൊണ്ടു, ചെന്നിത്തല അങ്ങനെയല്ല സംസാരിച്ചത്; പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രിയുടെ പ്രശംസ
താൻ പഠിക്കുന്ന കാലത്ത് രണ്ട് ഷർട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറ പഠനം ഭൗതിക നേട്ടത്തിന് മാത്രമായാണ് കാണുന്നത്. അറിവുള്ളതിനൊപ്പം കനിവുള്ളവരായിക്കൂടി കുട്ടികൾ വളരണം. കുഞ്ഞുങ്ങളെ വേലി കെട്ടി വളർക്കുന്ന പ്രവണതയുണ്ട്. അതിൽ നിന്ന് രക്ഷിതാക്കൾ പിന്മാറണം. കുട്ടിക്കാലത്തു തന്നെ പണം മുടക്കി പ്രൊഫഷണൽ സ്ഥാപനങ്ങളിലേക്ക് കോച്ചിങിനെന്ന് പറഞ്ഞ് അയയ്ക്കും. ഇതൊക്കെ കുട്ടികളുടെ കുട്ടിത്തവും, കുട്ടിക്കാലത്തെ ജനാധിപത്യ ബോധവും ഇല്ലാതാക്കുന്ന നടപടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചില കുടുംബങ്ങളിൽ പരസ്പരം സംസാരിക്കാൻ സമയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ സ്വകാര്യതയാണ് മുഖ്യം. ഇതിനിടെ കുട്ടികൾക്കിടയിൽ വല്ലാത്തൊരു അനാഥത്വം ഉടലെടുക്കും. ഇവിടെ കുട്ടികളുടെ കാര്യങ്ങൾ മാത്രമേ നമ്മൾ പറയുന്നുള്ളൂ. രക്ഷിതാക്കൾ എങ്ങനെ രക്ഷിതാക്കളായി മാറണം, അവർ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യേണ്ട വിഷയമാണ്. മാതാപിതാക്കൾ അവരവരുടെ ലോകത്തേയ്ക്ക് മാറുമ്പോൾ കുട്ടികൾ തങ്ങളുടേതായ ഡിജിറ്റൽ ലോകത്തേക്ക് മാറുകയാണ്. വൈകാതെ കുട്ടികളിൽ ഡിജിറ്റൽ അഡിഷനിലേക്ക് വഴിമാറും. അതിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുമ്പോൾ അച്ഛനും അമ്മയും അവർക്ക് ശത്രുക്കളാകും. ഡിജിറ്റൽ അഡിഷൻ ഇന്നത്തെ കാലത്ത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയുമുള്ള ക്യാമ്പസുകൾ വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ അരാജക പ്രവണതകളെ ഇല്ലാതാക്കാൻ കഴിയൂ. സമൂഹത്തിന്റെ എല്ലാ ധാരയും ചേർന്നുള്ള ഒരു ക്യാംപെയ്ൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments