Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കയിലെ ഫ്‌ളോറിഡയിൽ ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാൽ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫൻ സ്‌കാന്റിൽബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാൾക്കെതിരെ മനപൂർവമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.
കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സ്റ്റീഫൻ. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ ഹെലികോ്ര്രപർ മാർഗം എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലീലയുടെ മുഖത്തെ അസ്ഥികൾ തകർന്നതായി വ്യക്തമായി. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു.
രോഗിയുടെ ആക്രമണത്തിൽ അമ്മയുടെ മുഖം മുഴുവനായും തകർന്നുവെന്ന് മകൾ സിൻഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീർത്താണിരിക്കുന്നതെന്നും തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും മകൾ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments