കൽപ്പറ്റ : വയനാട് തുരങ്കപാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിർമാണത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തെ തുരങ്കപാതാ നിർമാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിർദേശം നൽകി.
പരിസ്ഥിതി നാശം ഒഴിവാക്കി കൊണ്ട് പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം എന്നും സമിതി നിർദ്ദേശിച്ചു. വന്യജീവികളുടെയും ആദിവാസികൾ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്.