Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ പാലക്കാട്‌ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ പാലക്കാട്‌ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ കേന്ദ്രീകരിച്ചു പുതിയ ചാപ്റ്റർ ഉത്ഘാടനം ചെയ്തു. വള്ളുവനാട് പ്രൊവിൻസിന്റെ പുതിയ പ്രസിഡണ്ട്‌ സുരേന്ദ്രൻ കണ്ണാട്ട് ചാപ്റ്റർ പ്രവർത്തനം ഉത്ഘാടനം ചെയ്തു.
പ്രൊവിൻസ് ചെയർമാൻ ജോസ് പുതുക്കാട്, സെക്രട്ടറി എൻ.പി. രാമചന്ദ്രൻ, ട്രഷറർ രാജഗോപാൽ, ചാപ്റ്റർ പ്രസിഡന്റ്‌ എം. വി. ആർ .മേനോൻ,
സെക്രട്ടറി രാജേഷ് കുമാർ, ട്രഷറർ ദിനേശ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.

തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വള്ളുവനാട് പ്രൊവിൻസിന്റെ കീഴിൽ ഉൾപ്പെട്ട പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ് പുതിയ ചാപ്റ്റുകൾ ആരംഭിച്ചത്. കേരളത്തിൽ തിരുവിതാംകൂർ, തിരുകൊച്ചി, വള്ളുവനാട്, മലബാർ എന്നീ മേഖല തിരിച്ചാണ് നാലു
പ്രൊവിൻസുകൾ നിലവിലുള്ളത്.

ലോകമെമ്പാടും അമ്പതിലേറെ രാജ്യങ്ങളിൽ പ്രൊവിൻസുകൾ ഉള്ള വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനം ആരംഭിച്ചിട്ട് 30 വർഷം തികയുന്നു. പ്രമുഖ പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ മറുനാടൻ മലയാളികൾക്ക് അംഗത്വം ഉള്ള ഈ സംഘടന കേരളത്തിൽ വെള്ളപ്പൊക്ക കെടുത്തിയിലും, കൊറോണ കാലത്തും മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്.

ഇപ്പോൾ വയനാട് ദുരന്ത ബാധിതരുടെ കുടുംബത്തിന് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ സർക്കാരിന്റെ നിർദേശങ്ങൾ സ്വീകരിച്ചു പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് വള്ളുവനാട്, മലബാർ പ്രൊവിൻസ് നേതാക്കൾ എന്ന് സുരേന്ദ്രൻ കണ്ണാട്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments