Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈറ്റിൽ ഭിക്ഷാടനം: വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി.

കുവൈറ്റിൽ ഭിക്ഷാടനം: വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഭിക്ഷാടനം നടത്തിയതിന് നാല് വിദേശ വനിതകളെ അന്വേഷണ സംഘം പിടികൂടി. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ള വനിതകളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറെ്രസ്രന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നാല് വിദേശികളുടെ സ്‌പോൺസർമാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അവരുടെ സ്‌പോൺസർഷിപ്പിലുള്ളവർ നടത്തിയ നിയമ ലംഘനങ്ങൾക്ക് അവരെ ഉത്തരവാദികളാക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments