ഹൂസ്റ്റണ്‍ : ഇന്ത്യന്‍ അമേരിക്കന്‍ നെഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ 31ാമത് ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. മുന്‍ പ്രസിഡന്റ് മറിയ ഉമ്മന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജു കെ. ഇട്ടൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റു. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ പ്രശാന്ത് കെ. സോന മുഖ്യ പ്രഭാഷണം നടത്തി. ബിജു അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും പങ്കുവച്ചു. പുതിയ ഭാരവാഹികളെ അദ്ദേഹം പരിചയപ്പെടുത്തി.
സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോർട്ട്ബെൻഡ് കൗണ്ടി ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അസോസിയേറ്റ് ഡീന്‍ ഡോ. ദീപു കുര്യന്‍, റിട്ട. അസോസിയേറ്റ് ചീഫ് നഴ്‌സ് സാൻ അന്റോണിയോ ഡോ. ഖുബര്‍ട്ടാ കൊസാർട്ട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. മുഖ്യ സ്‌പോണ്‍സറായ സഹാറാ ഹോം സ്പേസ് കമ്പനി അഡ്മിനിസ്‌ട്രേറ്റര്‍ റോബിന്‍ ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.
പുതിയ ഭാരവാഹികള്‍
ബിജു ഇട്ടന്‍ (പ്രസിഡന്റ്)
ജിനി അല്‍ഫോണ്‍സോ (എക്‌സി.വൈസ് പ്രസിഡന്റ്)
കവിത രാജന്‍ : (വൈസ് പ്രസിഡന്റ്)
ജീന അറയ്ക്കല്‍ : (സെക്രട്ടറി)
ബില്‍ജ അജിത്ത് (ജോയിന്റ് സെക്രട്ടറി)
ലൗലി എല്ലന്‍കിയില്‍ (ട്രഷറര്‍)
ഡോ. നിഷ മാത്യൂസ് (ജോയിന്റ് ട്രഷറര്‍)
ബിന്ദു വര്‍ഗീസ് (എപിആര്‍എന്‍ ചെയര്‍)
ഡോ. അനു ബാബു തോമസ് (അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് ചെയര്‍)
ഗിരിജ ബാബു (അഡൈ്വസി, പോളിനി ചെയര്‍)
ഡോ. ബുഷ്‌റ മണക്കാട്ട് (ബൈലോസ് ചെയര്‍)
എബി ഈശോ (കമ്മ്യൂണിക്കഷന്‍, വെബ്‌സൈറ്റ്)
ശോഭ മാത്യു (എഡിറ്റോറിയല്‍, ന്യൂസ് ലെറ്റര്‍)
സോണി ജോസഫ് (ഇലക്ഷന്‍ ചെയര്‍)
ഷിബി റോയ് (ഫണ്ട് റൈസിംഗ് ചെയര്‍)
ഷര്‍മിള (എഡ്യുക്കേഷന്‍, പ്രൊഫഷണല്‍ ഡെവലപ്‌മെന്റ് ചെയര്‍)
ഡോ. നിതാ ജോസഫ് (റിസേര്‍ച്ച്, ഗ്രാന്‍ഡ് ചെയര്‍)
എലിസബത്ത് ബെന്നി (മെമ്പര്‍ഷിപ്പ് ചെയര്‍)
അഡൈ്വസറി ബോര്‍ജഡ് അംഗങ്ങള്‍ : അക്കാമ കല്ലേല്‍, സാലി സാമുവല്‍, ഡോ. .ഓമന സൈമണ്‍)



