Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കാനെന്ന്​ ട്രംപ്

ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കാനെന്ന്​ ട്രംപ്

തെൽ അവിവ്: ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കാനെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. ബന്ദികളെ ഉടൻ കൈമാറണമെന്ന ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഹമാസ്​. ഗസ്സ ബദൽ പദ്ധതി സംബന്ധിച്ച്​ യുഎസ്​ നേതൃത്വവുമായി ചർച്ച തുടരുമെന്ന്​ അറബ്​ ലീഗ്​ അറിയിച്ചു. ഉപരോധത്തിലമർന്ന ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.

ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. ഭീകര സംഘടനയായി വിലയിരുത്തുന്ന ഹമാസുമായി അമേരിക്ക നേരിട്ട്​ ചർച്ച നടത്തിയതിൽ ഇസ്രായേൽ എതിർപ്പ്​ വ്യക്​തമാക്കിയതായ മാധ്യമ റിപ്പോർട്ടിന്‍റെ പശ്​ചാത്തലത്തിലാണ്​ ട്രംപിന്‍റെ പ്രതികരണം. ഹമാസ്​ പിടിയിലുള്ള ബന്ദികളുടെ ജീവിതം ഏറെ ദുരിതപൂർണമാണെന്നും ട്രംപ്​ പറഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments