കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെകെഎൽഎഫ്) ഭാഗമായി കുവൈത്തിലെ മലയാളി എഴുത്തുകാർക്കായി സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ 24, 25 തീയതികളിൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്‌കൂളിലാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുക. ഇതിന്റെ ഭാഗമായാണ് സാഹിത്യ മത്സരങ്ങൾ നടത്തുന്നത്.
∙എഴുത്തുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ലേഖനം: വിഷയം – തിരിഞ്ഞുനടക്കുന്ന നവോത്ഥാനം (പരമാവധി അഞ്ച് പേജ്)
കവിത: വിഷയം – പ്രത്യേകിച്ച് വിഷയങ്ങൾ ഒന്നുമില്ല (പരമാവധി 24 വരികൾ)
ചെറുകഥ: വിഷയം – പ്രത്യേകിച്ച് വിഷയങ്ങൾ ഒന്നുമില്ല (പരമാവധി അഞ്ച് പേജ്)
സൃഷ്ടികൾ മൗലികമായിരിക്കണം. ഇതിനു മുൻപ് എവിടെയും പ്രസിദ്ധീകരിക്കാത്തവ ആയിരിക്കണം സൃഷ്ടികൾ. ഇത് സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യവാങ്മൂലം നൽകണം. എഴുതി സ്കാൻ ചെയ്തോ, മലയാളത്തിൽ ടൈപ്പ് ചെയ്തോ പിഡിഎഫ് ഫോർമാറ്റിൽ സൃഷ്ടികൾ kaithirikalakuwait@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. സൃഷ്ടികൾ അയ്ക്കുന്നതിനോടൊപ്പം എഴുതിയ ആളുടെ പേര്, മേൽവിലാസം, വാട്സാപ്പ് നമ്പർ എന്നിവയും നൽകുക. ഏപ്രിൽ 10ന് മുൻപായി സൃഷ്ടികൾ ഇ-മെയിലിൽ അയ്ക്കുക. ഇ-മെയിലിലൂടെ അയയ്ക്കുന്ന എൻട്രികൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക്: 98542121, 65842820 (ഫഹഹീൽ), 94436870 (അബ്ബാസിയ), 55504351 (സാൽമിയ), 66023217 (അബുഹലീഫ).