വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി ഓവല്‍ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. കിമ്മുമായി ബന്ധം പുനസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ട്രംപ്.
‘കിം ജോങ് ഉന്നുമായി മികച്ച ബന്ധമുണ്ട്. എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം, തീര്‍ച്ചയായും കൊറിയ ഒരു ആണവ ശക്തിയാണ്’ എന്ന് ട്രംപ് പറഞ്ഞു. ജനുവരി 20 ന് രണ്ടാം തവണ അധികാരമേറ്റശേഷവും ഉത്തര കൊറിയ ഒരു ആണവായുധ ശക്തിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.