Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവൈദ്യുതിസബ്‌സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു

വൈദ്യുതിസബ്‌സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു

ലണ്ടൻ: വൈദ്യുതിസബ്‌സ്‌റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഹീത്രൂ വിമാനത്താവളത്തലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതിബന്ധം വിച്‌ഛേദിക്കപ്പെട്ടതോടെയാണ് അടച്ചത്.
ഇന്ന്അർരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ വ്യക്ത വാക്ക ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്‌സ്‌റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല.
യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്‌റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments