Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ. സുധാകരൻ

ആരോഗ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ. സുധാകരൻ

ന്യൂഡൽഹി : ക്യൂബന്‍ സംഘത്തെ കാണാന്‍  ഡല്‍ഹിക്കു പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അത് ആശാവര്‍ക്കര്‍മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന ചൊല്ലാണ് ഓര്‍മവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 


‘‘നേരത്തേ നിശ്ചയിച്ചിരുന്ന ഡല്‍ഹി പരിപാടിയാണ് മന്ത്രി പൊടുന്നനെ ആശാ വര്‍ക്കേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഫെബ്രുവരി 10 മുതല്‍ സമരവും തുടര്‍ന്ന് നിരാഹാര സമരവും നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ നൽകിയ ശേഷം അവരെ പിന്നില്‍നിന്നു കുത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ കാണാന്‍ പോകുകയാണെന്ന് മന്ത്രിയുടെ ഓഫിസാണ് പ്രചരിപ്പിച്ചത്. അതു നടക്കാതെ വന്നപ്പോള്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു. ഡല്‍ഹിക്കു പോകുന്നതിനു തൊട്ടുമുൻപു നടത്തിയ ചര്‍ച്ചകളും മന്ത്രി പ്രഹസനമാക്കി. അധ്വാനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ പ്രയാസങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മന്ത്രി ആളാകെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അപമാനമാണ് ഇവർ’’ – സുധാകരൻ പറഞ്ഞു. 

ആശാവര്‍ക്കര്‍മാരുടെ സമരത്തെ കേന്ദ്രവും കണ്ടില്ലെന്നു നടിക്കുന്നു. സമരക്കാരെ പലതവണ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തീരുമാനവുമായി വന്നാല്‍ മതിയെന്നു സമരക്കാര്‍  പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് സമരക്കാരോടൊപ്പം അടിയുറച്ചു നിൽക്കുമെന്നും സുധാകരൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments