Tuesday, April 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ വളർച്ച ലക്ഷ്യംവെച്ച് ലുലു ഗ്രൂപ്പ്

യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ വളർച്ച ലക്ഷ്യംവെച്ച് ലുലു ഗ്രൂപ്പ്

അബുദാബി : റീട്ടെയ്ൽ മേഖല ഇന്ന് ഉപഭോക്താക്കളുടെ മാറുന്ന ഷോപ്പിങ് രീതികൾക്കൊപ്പം സഞ്ചരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകും. യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് ഉറപ്പാക്കുന്നത്.

വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്തവും പദ്ധതികളും യുഎഇയുടെ വളർച്ച അതിവേഗത്തിലാക്കും. അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഈ വർഷമുണ്ടാകും. ഇ-കൊമേഴ്സ് രംഗത്തും ഓൺലൈൻ ഷോപ്പിങ്ങിനും കൂടുതൽ അവസരങ്ങളുടെ കാലമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ജിസിസിയിലെ മുൻനിര റീട്ടെയ്ൽ ബ്രാൻഡ് എന്ന നിലയിൽ ലുലു ഗ്രൂപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 15 ശതമാനം വർധനവും ലാഭത്തിൽ 20 ശതമാനം അധിക വളർച്ചയും രേഖപ്പെടുത്തും.

ഇത്തവണത്തെ റമസാൻ കാലയളവിൽ 9 ശതമാനത്തിലേറെ വരുമാനം ലുലു ഗ്രൂപ്പിന് വർധിച്ചു. ഗ്രൂപ്പിന്റെ ലോകത്തെങ്ങുമുള്ള ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങളിലുടെ ഉൽപന്നങ്ങളുടെ സുഗമമായ ലഭ്യതയാണ് ലുലു ലഭ്യമാക്കിയത്. യുഎഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കുകയും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com