കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീലിൽ വീട്ടിൽ തീപിടിത്തം. തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിലെ അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട് ഒഴിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രണ്ട് പേരെ അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി.
കുവൈത്തിലെ ഫഹാഹീലിൽ വീട്ടിൽ തീപിടിത്തം
RELATED ARTICLES