ബെംഗളൂരു: വിദ്യാർഥിയുടെ പിതാവിനെ പ്രണയക്കെണിയിൽ കുടുക്കി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. അധ്യാപികയും കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. താൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിയായ അഞ്ചു വയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും സ്വകാര്യ ഫോട്ടോയും വിഡിയോകളും കൈക്കലാക്കി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പൊലീസിനെ സമീപിച്ചത്.
മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിലാണ് ഇയാളുടെ താമസംയ ട്രേഡറായ ഇയാൾ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ലാണ് ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ മകളെ ചേർക്കാനെത്തിയത്. തുടർന്ന് അധ്യാപികയുമായി സൗഹൃദത്തിലായി. ബന്ധം തുടരുന്നതിനാി പുതിയ ഫോണും സിം കാർഡും ഉപയോഗിച്ചായിരുന്നു വീഡിയോ കോൾ ചെയ്തിരുന്നത്. ഇതിനിടെ പരാതിക്കാരന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോയും സ്വന്തമാക്കി ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടു. ഈ തുക നൽകാൻ ഇയാൾ തയ്യാറായില്ല.
വിദ്യാർഥിയുടെ പിതാവിനെ പ്രണയക്കെണിയിൽ കുടുക്കി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ
RELATED ARTICLES