Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

മധുര: ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഐഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് നില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തലമുറ പാര്‍ട്ടിയുമായി അടുക്കുന്നില്ലെന്നും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവണതകള്‍ ഇല്ലാതാക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎം സംഘടനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.


തൊഴിലാളികളെയും കര്‍ഷക തൊഴിലാളികളെയും യുവാക്കളെയും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുര്‍ബലമായ മേഖലകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം. തൊഴിലാളി സംഘടനകളിലും വിദ്യാര്‍ത്ഥി സംഘടനയിലും അടിയന്തരശ്രദ്ധവേണം. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments